മാണി മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല: പിണറായി

Webdunia
വ്യാഴം, 22 ജനുവരി 2015 (13:36 IST)
ബാര്‍കോഴ ഇടപാടില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയിലെ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ കേസില്‍പ്പെട്ട കെഎം മാണി തല്‍സ്ഥാനത്ത് തുടരുന്നത് പാര്‍ലമെന്ററി വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്ല്യമാണ്. ബാര്‍ കോഴ കേസ് മാണിയെ മാത്രം കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. പങ്കുപറ്റിയ ബാക്കിയുള്ളവരെക്കുറിച്ചും വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ ഇതുവരെ കാണാത്ത പ്രതിഷേധം നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള ധാര്‍മികത ഇല്ല. വിജിലന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.