ബാര്‍ കോഴ വിവാദത്തില്‍ തെളിവ് ആവശ്യപ്പെട്ട് പ്രകോപനം ഉണ്ടാക്കരുതെന്ന് പി ജെ ജോസഫിന് കെ എം മാണിയുടെ നിര്‍ദ്ദേശം. കേരളകോണ്‍ഗ്രസ് നേതൃയോഗത്തെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് മാണി ജോസഫിന് നിര്‍ദ്ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനത്തിന് മുമ്പ് മാണി ജോസഫിനോട് പറയുന്നതിന്റെ ദൃശ്യം ചില വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാറുടമകളുമായി ചേര്‍ന്ന് സിപിഐ നടത്തുന്ന നാടകമാണ് വിവാദത്തിനു പിന്നിലെന്ന് മാണി ആരോപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെന്നാണ് സിപിഐയുടെ വിശ്വാസം.
അതൊഴിവാക്കാന് ബാറുടമകളുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നുമായിരുന്നു മാണിയുടെ ആരോപണം.