നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന : ഹോട്ടലുടമ അറസ്റ്റിൽ

ഞായര്‍, 8 ജനുവരി 2023 (15:21 IST)
വർക്കല : സ്‌കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഹോട്ടലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയും ഷാജൂസ്‌ ഹോട്ടൽ ഉടമയുമായ ഷാജു, വർക്കല സ്വദേശി സജീവ് എന്നിവരാണ് പിടിയിലായത്.
 
ഹോട്ടലിന്റെ മറവിലായിരുന്നു ഇവ വിറ്റഴിച്ചത്. പോലീസ് എത്തിയതറിന് ഇയാൾ ഒളിവിൽ പോയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഹോട്ടൽ ജീവനക്കാർക്ക് വേണ്ടി താമസിക്കാനായി ഹോട്ടലിനടുത്ത് വാടകയ്ക്ക് എടുത്തിരുന്ന വീട്ടിലായിരുന്നു ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍