പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 25 ജൂണ്‍ 2022 (15:37 IST)
വർക്കല: ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരനെ പോലീസ് അറസ്റ് ചെയ്തു. വർക്കല കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂർ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി വൈകിട്ട് സ്‌കൂളിൽ നിന്ന് മടങ്ങി വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിക്കു നേരെയാണ് ഇയാളുടെ അതിക്രമം ഉണ്ടായത്. ഐസ്ക്രീം നൽകാം എന്ന് മോഹിപ്പിച്ചാണ് ഇയാൾ കുട്ടിയെ തന്റെ കടയ്ക്കുള്ളിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചത്.

മാതാവിനൊപ്പം കുട്ടി പതിവായി ഷുക്കൂറിന്റെ കടയിൽ സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നതു കൊണ്ട് മകളെ വീട്ടിൽ കാണാതിരുന്നതിനാൽ മാതാവ് ഷുക്കൂറിന്റെ കടയിൽ വന്നപ്പോഴാണ് മകളെ ഷുക്കൂർ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ വർക്കല പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല വള്ളക്കടവ് ഭാഗത്തു നിന്ന് പ്രതിയെ പിടികൂടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍