തൃശൂർ: കേവലം എട്ടു വയസു മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച 75 കാരന് കോടതി 26 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൃശൂർ ജില്ലയിലെ എളനാട് കിഴക്കേക്കളം സ്വദേശി ചന്ദ്രനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 26 വർഷം കഠിന തടവിനും 135000 രൂപ പിഴയും വിധിച്ചത്.