വിവാഹ വാഗ്ദാനം നൽകി പീഡനം: പഞ്ചായത്തംഗം പിടിയിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 20 ജൂണ്‍ 2022 (18:32 IST)
കൊല്ലം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വടക്കേ മൈലക്കാട് ലക്ഷ്മീ ഭവനത്തിൽ രതീഷ് കുമാർ (42) ആണ് പോലീസ് പിടിയിലായത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ രതീഷ് കുമാർ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും പണം, സ്വർണ്ണം എന്നിവ തട്ടിയെടുക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിന്മേലാണ് സി.പി.എം പഞ്ചായത്ത് അംഗത്തെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങിക്കസീയുന്ന യുവതിയെയാണ് രതീഷ് വിവാഹ വാടാനാം നൽകി പീഡിപ്പിച്ചത്.

രതീഷിന്റെ ഭാര്യ കഴിഞ്ഞ വര്ഷം കോവിഡ് ബാധിച്ചു മരിച്ചിരുന്നു. പിന്നീടാണ് യുവതിയുമായി അടുത്തതു്. യുവതിക്ക് ഒരു മകളുണ്ട്. വീട്ടുകാരുടെ അറിവോടെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചതും. ഇതിനിടെ രതീഷ് യുവതിയിൽ നിന്ന് പലപ്പോഴായി പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്തു.

ഇതിനിടെ യുവതിയുടെ മാതാവുമായി പിണങ്ങിയ രതീഷ് യുവതിയെ നയത്തിൽ പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. യുവതിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെ തുടർന്ന് കൊട്ടിയം പോലീസ് ഇവരെ സമവായത്തിൽ എത്തിച്ചു. തുടർന്ന് ഇവർ നെടുമ്പനയിൽ താമസവും ആരംഭിച്ചു. എന്നാൽ അവിടെ വച്ച് രതീഷ് യുവതിയെ ഉപദ്രവിച്ചതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍