പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

ചൊവ്വ, 21 ജൂണ്‍ 2022 (19:15 IST)
വർക്കല : പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ നന്ദനത്തിൽ ശോഭയുടെ മകൾ അശ്വതി ദേവിലാൽ എന്ന പതിനേഴുകാരിയാണ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് വീടിന്റെ അടുക്കള ഭാഗത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
പറവൂർ പൂതക്കുളം ചെമ്പകശേരി സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച അശ്വതി. സ്‌കൂളിൽ നിന്നെത്തിയ അശ്വതി കുളിക്കാൻ പോയിട്ടുവന്നു അടുക്കളയിൽ ചായ ഉണ്ടാക്കാൻ പോയിരുന്നു. എന്നാൽ അശ്വതിയെ കാണാത്തതിനാൽ മാതാവ് കുട്ടിയെ നോക്കാനായി അടുക്കളയിൽ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
 
മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ അശ്വതിയുടെ പിതാവ് മാതാവുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയിരുന്നു. ഇപ്പോൾ രണ്ടാനച്ഛനായ ബിനുവിന്റെ സംരക്ഷണയിലാണ് അശ്വതി. സഹോദരൻ അനന്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍