പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:12 IST)
തിരുവനന്തപുരം: പതിനാറുകാരിയെ പ്രണയിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ കിഴക്കേപ്പുറം ഈ.പി കോളനിയിൽ ചരുവിള വീട്ടിൽ ചപ്പു എന്ന ആഷിഖ് (24) ആണ് പിടിയിലായത്.
 
കഴിഞ്ഞ ജനുവരിയിലാണ് പതിനാറുകാരിയെ പ്രണയം നടിച്ചു പല തവണ പ്രതി കുട്ടിയുടെ വീട്ടിൽ കാതിക്രമിച്ചു കയറി പീഡിപ്പിച്ചത്. തുടർന്ന് വീട്ടുകാർ വർക്കല പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തി അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍