കുട്ടിയെ വിവാഹ വാഗ്ദാനം നൽകിയശേഷം മുക്കുപണ്ടം വച്ച് താലികെട്ടുകയും തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു. രണ്ടരക്കൊല്ലം മുമ്പാണ് അജിത്ത് കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർച്ചയായ ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് കഴിഞ്ഞ ജനുവരിയിൽ വർക്കല ക്ഷേത്രത്തിനടുത്ത് വച്ച് മുക്കുപണ്ടം ഉപയോഗിച്ച് താലിയും കെട്ടിയ ശേഷമായിരുന്നു ഇയാൾ ലോഡ്ജിൽ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിച്ചത്.