ബാങ്ക് മാനേജരായ 38കാരി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്
വെള്ളി, 9 ഏപ്രില്‍ 2021 (15:04 IST)
ബാങ്ക് മാനേജരായ 38കാരി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൂത്തുപറമ്പ് തൊക്കിലങ്ങാടി കാനറാ ബാങ്ക് ശാഖാ മാനേജര്‍ കെ സ്വപ്‌നയാണ് മരിച്ചത്. ഇന്നുരാവിലെ ഒന്‍പതുമണിയോടെ ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. കൂത്തുപറമ്പ് താലുക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞുള്ള ഇവരുടെ ഡയറി കുറിപ്പ് കണ്ടെത്തി. ഒരുവര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തൃശൂര്‍ മണ്ണൂത്തി സ്വദേശിയായ ഇവര്‍ക്ക് രണ്ടു മക്കള്‍ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article