വിവാദമായ കൊച്ചി കൊക്കേയ്ന്‍ കേസിലെ അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ആദ്യ അഞ്ച് പ്രതികളായ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പ്രതികള്‍ 51 ദിവസങ്ങളായി ജയിലിലാണെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ പ്രതികളുടെ ലക്‌ഷ്യം മയക്കുമരുന്ന് വില്പനയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.