അച്ഛനും അമ്മയും ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ചു പേരെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഐ ടി ഉദ്യോഗാര്‍ഥി തൂങ്ങിമരിച്ചു. ബംഗളൂരുവിലെ ഐ ടി ഉദ്യോഗാര്‍ഥിയായ നെക്രാജെ സ്വദേശി അശ്വിനാണ്(22) ആത്മഹത്യ ചെയ്തത്.
അശ്വിന്‍ ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ബന്ധുക്കളായ സുഗുണമ്മ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു അശ്വിന് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബഹളം കേട്ട നാട്ടുകാരാണ് പരിക്കേറ്റ അഞ്ച് പേരെയും ആസ്പത്രിയിലെത്തിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച ഇവരെ ഗുരുതരാവസ്ഥയിലായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ക്രൂരകൃത്യം നടത്തിയ അശ്വിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു.