‘പിണറായി സയനേഡ്, ചെന്നിത്തല ജോളി, രണ്ടും നശിക്കണം'; അധിക്ഷേപ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

റെയ്നാ തോമസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (12:02 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ സയനേഡ് ആണെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോളിയാണെന്നും അധിക്ഷേപിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കൂടത്തായി വിഷയം മുന്നോട്ടുവെച്ച് കേരള രാഷ്ട്രീയത്തിന് സയനേഡ് കൊടുക്കുകയാണ് ഇടത് വലത് മുന്നണികള്‍ ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. 
 
സയനേഡും ജോളിയും ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണല്ലോ. മുഖ്യമന്ത്രി പിണറായി വിജയന്‍ സയനേഡ് ആണെങ്കില്‍ ജോളി രമേശ് ചെന്നിത്തലയാണ്. രണ്ട് പേര്‍ക്കും ഒരേ സമീപനമാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.
 
എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് വിവാദ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article