രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷം, മുല്ലപ്പള്ളിക്ക് മറുപടിയുമായി പിണറായി വിജയൻ

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (18:12 IST)
ഡൽഹി: ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
 
'രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണി, മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എല്ലാ അർത്ഥത്തിലും ഏറ്റെടുക്കുന്നു. മുല്ലപ്പള്ളിയുടെ കയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ വെളീപ്പെടുത്താം. പൊയ്‌വെടികൾ കൊണ്ടോന്നും രക്ഷപ്പെടാൻ കഴിയില്ല'. മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. പാല ഉപതിരഞ്ഞെടുപ്പിലേതിന് സമാനമായി സംസ്ഥാനത്തെ ഉപ തിരഞ്ഞെടുപ്പുകളിൽ വോട്ട് കൈമാറ്റത്തിന് സിപിഎമ്മും ബിജെപിയും ധാരണയിലെത്തി എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
 
ബന്ധിപ്പൂർ യാത്ര നിരോധന പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പകൽ പോലും ബന്ദിപ്പൂർ വഴിയുള്ള യാത്ര നിരോധിക്കാനാണ് കർണാടക സർക്കാറിന്റെ നീക്കം ബന്ധിപ്പൂർ പാതക്ക് പകരം നിശ്ചയിച്ചിരിക്കുന്ന തോൽപെട്ടി നാഗർഹോള പാതയിൽ 40 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍