കേരളം ആയുര്‍വേദത്തിന്റെ കളിത്തൊട്ടില്‍: ഉപരാഷ്ട്രപതി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഡിസം‌ബര്‍ 2023 (19:11 IST)
കേരളം ആയുര്‍വേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ആഗോള ആയുര്‍വേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ പരിവര്‍ത്തനരീതികളില്‍ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളില്‍ പുനരുജ്ജീവനവും രോഗശാന്തിയും തേടുകയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍. കേരളത്തിന്റെ ആയുര്‍വേദ ടൂറിസം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നു.
 
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ  സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാര്‍വത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കും. 8 വര്‍ഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയും ഇന്റര്‍നെറ്റ് വ്യാപനവും വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടെലിമെഡിസിന്‍  ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ആയുഷിന്റെ ലഭ്യത നഗര-ഗ്രാമീണ സമൂഹങ്ങളില്‍ ഒരുപോലെ വിപുലീകരിക്കാന്‍ കഴിഞ്ഞു. ഏകദേശം 40,000 സൂക്ഷ്മ  ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ആയുഷ് മേഖലയ്ക്ക് സജീവമായ സംഭാവന ചെയ്യുന്നു എന്നതു ശ്രദ്ധേയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article