ആറ്റുകാല്‍ പൊങ്കാല: 25ന് മൂന്ന് സ്പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിച്ച് റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഫെബ്രുവരി 2024 (10:02 IST)
ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഈമാസം 25ന് മൂന്ന് സ്പെഷല്‍ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം-തിരുവനന്തപുരം സ്പെഷല്‍ മെമു എറണാകുളത്തുനിന്ന് പുലര്‍ച്ച 1.45ന് പുറപ്പെടും. 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം മെമു സ്പെഷല്‍ വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടും.
 
നാഗര്‍കോവില്‍-തിരുവനന്തപുരം സെന്‍ട്രല്‍ മെമു സ്പെഷല്‍ നാഗര്‍കോവിലില്‍നിന്ന് പുലര്‍ച്ച 2.15ന് പുറപ്പെടും. 3.32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. കൂടാതെ മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (16348) ട്രെയിനിന് പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article