കൊവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് വന്‍ തിരക്കാണ്. തിരുവനന്തപുരം നഗരത്തില്‍ വന്‍ ഭക്തജനത്തിരക്കാണ്. പണ്ടാര അടുപ്പില്‍ തീ പകരുന്നത് പത്തരയ്ക്കാണ്. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്.