ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും ഒരു തൊഴിലിനു വേണ്ടി അലയുകയാണ് അട്ടപ്പാടിയിലെ തടിക്കുണ്ട് ആദിവാസി ഊരു നിവാസിയായ സുരേഷ്. മെമ്മോറിയല്‍ കോളജില്‍ നിന്നും 70 ശതമാനം മാര്‍ക്കോടെയാണ് സുരേഷ് ടിടിസി പാസായത്.
തന്റെ ഊരിന് സമീപത്തുള്ള സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യണമെന്നായിരുന്നു സുരേഷിന്റെ ആഗ്രഹം. എന്നാല്‍, സ്‌കൂളില്‍ പലപ്പോഴും അധ്യാപകരുടെ ഒഴിവു വന്നെങ്കിലും തനിക്ക് ഒരു താല്ക്കാലിക നിയമനം പോലും അധികൃതര്‍ നല്കാത്തത് ഈ യുവാവിനെ വേദനിപ്പിക്കുന്നു.
വേണ്ടത്ര അധ്യാപകരില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കണം എന്നതു മാത്രമാണ് ഇപ്പോള്‍ സുരേഷിന്റെ ഏകലക്ഷ്യം. ഇവിടെയുള്ള, മിക്ക അധ്യാപകരും കുട്ടികളെ പഠിപ്പിക്കാതെ മുങ്ങി നടക്കുമ്പോഴും വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടായിട്ടു പോലും ഈ ആദിവാസി യുവാവ് ജോലി കിട്ടാതെ കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ് ഇപ്പോള്‍.
യോഗ്യതയുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ അധ്യാപകരായി നിയമിച്ചു കൊണ്ട് കുറുമ്പമേഖലകളിലെ സ്‌ക്കൂളുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം.