അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്ന് ആഭ്യന്തരമന്ത്രി

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (13:28 IST)
അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. പാലക്കാട് ജില്ലയിലെ കടുകുമണ ഊരിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ നടന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
 
അതേസമയം, ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പാലക്കാട് എസ് പി പറഞ്ഞു.
നിരീക്ഷണത്തിന് പോയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെയ്‌പ്.  തണ്ടര്‍ബോള്‍ട്ടും പൊലീസും പരിശോധന നടത്തുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്.
 
സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി.