എം.റ്റി.എമ്മില്‍ നിന്ന് പണം തട്ടിയ സംഭവവുമായി ബിരുദ വിദ്യാര്‍ത്ഥിനിയായ 19 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കരിമ്പിന്‍പുഴ ആയിരവല്ലി ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഈ കുട്ടി ജൂലൈ 30 നാണ് എ.റ്റി.എമ്മില്‍ നിന്നു പണമെടുത്ത് തട്ടിപ്പ് നടത്തിയത്.
കശുവണ്ടി തൊഴിലാളിയായ കോട്ടാത്തല തറമേല്‍ ക്ഷേത്രത്തിനടുത്ത് സത്യ നിവാസില്‍ സരള എന്ന 58 കാരിയുടെ പണം കൊട്ടാരക്കര എസ്.ബി.ഐ ശാഖയില്‍ നിന്ന് പണം എടുക്കുമ്പോഴാണ് 39,000 രൂപ നഷ്ടപ്പെട്ടത്. പണമെടുക്കാന്‍ സരള എ.റ്റി.എമ്മില്‍ കയറിയപ്പോള്‍ സഹായിക്കാന്‍ എന്ന വ്യാജേന ബിന്ധ്യ പണം എടുത്തു കൊടുത്ത ശേഷം തിരികെ വ്യാജ കാര്‍ഡ് നല്‍കുകയായിരുന്നു. പിന്നീട് മറ്റൊരു കൌണ്ടറില്‍ നിന്ന് 39000 രൂപ എടുക്കുകയും ചെയ്തു. സരള വിരമിച്ചപ്പോള്‍ ലഭിച്ച തുകയായിരുന്നു ഇത്.
സരള പാസ്ബുക്ക് പതിപ്പിക്കാന്‍ നല്‍കിയപ്പോഴായിരുന്നു പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയും എ.റ്റി.എം കൌണ്ടറിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ എ.റ്റി.എം കൌണ്ടറില്‍ ബിന്ധ്യ എത്തിയപ്പോഴാണ് ബാങ്ക് ജീവനക്കാര്‍ അറിയിച്ചതു പ്രകാരം പൊലീസ് എത്തി ബിന്ധ്യയെ അറസ്റ്റ് ചെയ്തത്.