ആറ്റിങ്ങലില്‍ ബസ് സ്റ്റാന്‍ഡിനു പിറകില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍

Webdunia
ബുധന്‍, 27 ജനുവരി 2016 (11:39 IST)
തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ് സ്റ്റാന്‍ഡില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍. വെമ്പായത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ പാലാംകോണം സ്വദേശിനി സൂര്യ എസ് നായര്‍ ആണ് മരിച്ചത്.
 
ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
 
ആറ്റിങ്ങലിലെ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പുറകിലുള്ള റോഡിലാണ് സംഭവം നടന്നത്. ഒരാള്‍ യുവതിയെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നഗരത്തില്‍ തിരക്കേറിയ സമയത്ത് ആയിരുന്നു സംഭവം.
 
പ്രതിയെ കണ്ടെത്താന്‍ ആറ്റിങ്ങലിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.