നടൻ ആര്യയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

Webdunia
ഞായര്‍, 1 ജൂലൈ 2018 (15:29 IST)
തമിഴ് നടന്‍ ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. 2012ല്‍ തീയേറ്ററുകളിലെത്തിയ അവന്‍ ഇവന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നത്.
 
അവന്‍ ഇവനില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന് ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്പായി പൊലീസ് പരാതി നൽകിയിരുന്നു.  
 
കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് വിളിച്ചപ്പോഴൊക്കെ ആര്യയും ബാലയും ഹാജരാകുന്നതിൽ തടസ്സം നിന്നിരുന്നു. ഒരിക്കൽ പോലും ഇവർ ഹാജരായില്ല. ഇതേതുടര്‍ന്നാണ് തിരുനെല്‍വേലി ജില്ലാക്കോടതി ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article