തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജിരിവാള്‍ ജനങ്ങള്‍ക്കു നല്‍കിയ പാഴ്വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാണിച്ച് പുസ്തകം പുറത്തിറക്കുമെന്ന് അജയ് മാക്കന്‍ വ്യക്തമാക്കി. അധികാരത്തിലെത്തിയ ആം ആദ്മി ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നിരന്തരം ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് എന്തിനാണ് കഴിഞ്ഞ നിയമസഭയില്‍ തങ്ങളെ പിന്തുണച്ചതെന്നും. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി നല്‍കുന്ന കാര്യത്തില്‍ ബിജെപി വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.