അരുവിക്കരയ്ക്ക് ശബരി ഇനി നാഥന്‍

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (10:24 IST)
ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിച്ചു. 10128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയെ യുഡി‌എഫ് സ്ഥാനാര്‍ഥി ശബരീ നാഥന്‍ പരാജയപ്പെടുത്തി. ശബരീ നാഥന് 56,448 വോട്ടാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥി വിജയ കുമാറിന് 46,320 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ രാജ ഗോപാലിനു 34,145 വോട്ടും ലഭിച്ചു.

ഇടത് പക്ഷത്തിന് മേല്‍‌ക്കൈ ഉണ്ടായിരുന്ന പല പഞ്ചായത്തിലും യുഡീഫ് മുന്നേറ്റമാണ് ഉണ്ടാക്കിയത്.  ബിജെപി ഇടത് പക്ഷത്തിന്റെ വോട്ട് വ്യാപകമായി പോക്കറ്റിലാക്കിയത് വിജയകുമാറിനെ പിന്നിലാക്കുന്നതിനു മുഖ്യകാരണമായിരിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും.

ബിജെപി വ്യാപകമായി ഹൈന്ദവ വോട്ട് ബിജെപി കൊണ്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. ജി കാര്‍ത്തികേയനേക്കാള്‍ ലീഡ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേരിയ വ്യ്റ്റത്യാസത്തില്‍ അത് നഷ്ടപ്പെട്ടു. 56792 വോട്ടാണ് കാര്‍ത്തികേയന് ലഭിച്ചത്.