അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട വരവ് ചെലവ് കണക്കുകളുടെ പരിശോധന ജൂണ്‍ 16 ചൊവ്വാഴ്ച നടക്കും. ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ തൈക്കാട് പി.ഡബഌയു.ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന പരിശോധനയില്‍ രാഷ്ട്രീയ കക്ഷികള്‍/സ്ഥാനാര്‍ഥികള്‍ നിശ്ചിത രജിസ്റ്റര്‍ നിര്‍ബന്ധമായും ഹാജരാക്കണം.
സ്ഥാനാര്‍ഥികളും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയവും ചുവടെ: ഓ. രാജഗോപാല്‍ -രാവിലെ 10, അഡ്വ. പി.കെ. സുകുമാരന്‍ -രാവിലെ 10.30, ശബരീനാഥ് എം.എസ് -രാവിലെ 11, എന്‍. ശശിധരന്‍പിള്ള -രാവിലെ 11.30, എം. വിജയകുമാര്‍ -ഉച്ചക്ക് 12, ഫാദര്‍ തോമസ് കൈതപ്പറമ്പില്‍ -ഉച്ചക്ക് 12.30, കെ.എം. ശിവപ്രസാദ് മാസ്റ്റര്‍ -ഉച്ചക്ക് 1,
പൂന്തുറ സിറാജ് -ഉച്ചക്ക് 2, വിജയകുമാരന്‍ നായര്‍ -ഉച്ചക്ക് 2.30, കെ. ദാസ് -വൈകിട്ട് 3, ശ്രീജിത്ത് ടി.ആര്‍ (സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ്) -വൈകിട്ട് 3.30, കെ.എസ് ശബരീനാഥന്‍ -വൈകിട്ട് 4, അഡ്വ. സുനില്‍ എം. കാരാണി -വൈകിട്ട് 4.30, ഇരിഞ്ചയം സുരേഷ് -വൈകിട്ട് 5, കെ.ജി. മോഹനന്‍ -വൈകിട്ട് 5.30, വിജയകുമാര്‍ ബി. -വൈകിട്ട് 6.