ശക്തമായ മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഇന്ന് (മെയ് 24) രാവിലെ 8 മണിക്ക് 20 സെന്റിമീറ്റര്‍ വീതം (ആകെ 100 സെന്റിമീറ്റര്‍) ഉയര്‍ത്തും. ആയതിനാല്‍ ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.