മെയ് 26/27 ഓടെ ബംഗാള്‍ ഉള്‍ക്കടലിലും പുതിയൊരു ചക്രവാത ചുഴി / ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചേക്കും. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചേക്കും. കാലവര്‍ഷ കാറ്റ് ശക്തമായല്‍ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യത.