അരുവിക്കര: എം വിജയകുമാറിന്റെ വാഹന പര്യടനം ആരംഭിച്ചു

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (09:24 IST)
ഉപതെരഞ്ഞെടുപ്പ് ചൂട് ശക്തിയായ അരുവിക്കരയില്‍ ഇടത് മുന്നണിസ്ഥാനാര്‍ഥി എം വിജയകുമാറിന്റെ വാഹന പര്യടനം ആരംഭിച്ചു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് വാഹന പര്യടനം ഉദ്ഘാടനം ചെയ്‌തത്. അതേസമയം, പ്രചാരണത്തിന് കൊഴുപ്പേകാനായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് മണ്ഡലത്തിലെത്തും.

യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥന്റെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. തൊളിക്കോട് പഞ്ചായത്തിലെ പൊതുയോഗത്തിലാണ് വി എസ് പങ്കെടുക്കുക. കോടിയേരി ബാലകൃഷ്ണന്‍ കുടുംബയോഗങ്ങളുമായി മണ്ഡലത്തില്‍ സജീവമാകും.

ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വീടുകള്‍ തോറും കയറിയുള്ള പ്രചാരണങ്ങള്‍ ശക്തമാക്കുകയും ചെയ്‌തു.