അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ മത്സരിക്കാന്‍ തയ്യാറാകാതിരുന്നത് പരാജയഭീതി കൊണ്ടാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കാര്ത്തികേയന് ജീവിച്ചിരുന്നെങ്കില്‍ മകനെ മത്സരിപ്പിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ നേതൃത്വം നല്കുന്ന അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയായി നാല് പേര് പരിഗണനയിലുണ്ട്. ജനഹിത പരിശോധനയിലൂടെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.