സർക്കാരിനെതിരെ ആഞ്ഞടിച്ച് അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം വിജയകുമാർ. യുഡിഎഫ് സർക്കാർ അഴിമതിയുടെ പാരമ്യത്തിലാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയം സുനിശ്ചിതമാണ്. കേരളം എങ്ങോട്ട് എന്ന കാര്യം ഇനി തീരുമാനിക്കപ്പെടുന്നത് അരുവിക്കര ഉപതിരഞ്ഞെടുപ്പിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം എൽഡിഎഫിന് അനുകൂലമാണ്. അരുവിക്കര തിരഞ്ഞെടുപ്പ് നിർണായകമാണെന്നും എം വിജയകുമാർ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ കേരളം എങ്ങോട്ട് എന്ന പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.