ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഞായറാഴ്ച 423 പേര് അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ മാത്രം 223 പേരാണ് അറസ്റ്റിലായത്.
കൊച്ചി റേഞ്ചില്‍ 68 പേരും തൃശൂര്‍ റേഞ്ചില്‍ 88 പേരും അറസ്റ്റിലായപ്പോള്‍ കണ്ണൂര്‍ റേഞ്ചില്‍ 44 പേരും അറസ്റ്റിലായി.
ഇതോടെ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ആകെ 69730 പേര് പിടിയിലായി. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.