പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ വലിയേല സ്വദേശി ജമിനി ഗണേശന്‍ എന്ന 40 കാരനാണു പൊലീസ് വലയിലായത്. ടാപ്പിംഗ് തൊഴിലാളിയായ ഇയാളുടെ ഭാര്യ ഇവരുടെ രണ്ട് പെണ്‍കുട്ടികളെയും ഇയാളെ ഏല്‍പ്പിച്ചശേഷമാണ് രണ്ട് മാസം മുമ്പ് ദുബായില്‍ ജോലിക്ക് പോയത്.
അന്നു മുതല്‍ തന്നെ ഇവരില്‍ പത്താം ക്ലാസുകാരിയായ മൂത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഇയാള്‍ രാത്രി കുട്ടിക്ക് മയക്ക് ഗുളികകളും നല്‍കിയിരുന്നു.
സംശയം തോന്നിയ ഇളയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മറ്റ് ബന്ധുക്കളെ ആരെയും ജമിനി ഗണേശന്‍ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. പീഡനത്തിനിരയായ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്റേറ്റിനു മുമ്പില്‍ ഹാജരാക്കി മൊഴിയെടുത്തു.