ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍; 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (18:49 IST)
പഞ്ച നക്ഷത്ര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാര്‍ട്ടിയ്ക്ക് ലഹരിമരുന്നെത്തിച്ച കോട്ടയം സ്വദേശി ഫിഫിനാണ്  അറസ്റ്റിലായത്. ഇയാളെ പൊലീസ് വിളിച്ച് വരുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 12 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ പിടികൂടി.