നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 27 പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (20:41 IST)
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗററ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് എന്നിവ വില്‍പ്പന കണ്ടെത്തി തടയാന്‍ സംസ്ഥാന വ്യാപകമായി പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം നടത്തിയ 24 മണിക്കൂര്‍ റെയ്ഡുകളില്‍ 27 പേര്‍ അറസ്റ്റിലായി. ഒട്ടാകെ 66 റെയ്ഡുകള്‍ നടത്തിയതില്‍ 27 കേസുകളും രജിസ്റ്റര്‍ ചെയ്തു.
 
ഇതോടെ 2014 മേയ് 30 മുതല്‍ നടന്നുവരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 9619 ആയി. ആകെ 38636 റെയ്ഡുകള്‍ നടത്തിയതില്‍ 9924 കേസുകളും രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.