അനുവാദമില്ലാതെ ബോഡി ഡബിള്‍(ഡ്യൂപ്പ്)നെ ഉപയോഗിച്ചുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവ സംവിധായകന് ജീന്‍ പോള്‍ ലാലിനും സംഘത്തിനുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു.ഹണി ബി ടുവിന്റെ ലൊക്കേഷനില്‍ വെച്ചാണ് കേസിനാപദമായ സംഭവം നടന്നത്. എന്നാല്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത് നടി ആര്യയാണ്.
ഹണീബി ടു വിന്റെ സെറ്റില്‍ വച്ച് ഒരു നടിയ്ക്ക് മോശമായ അുഭവമുണ്ടായി എന്നും, സംവിധായകനും നടനും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ആ നടി പരാതി നല്കി എന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയായിരുന്നു.
വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടി ആര്യയുടെ സ്വസ്ഥത നശിച്ചു. സംവിധായകന് ജീന്‍ പോളിനും സംഘത്തിനുമെതിരെ പരാതി നല്കിയ ആ നടി ആര്യ ആണോ എന്നാണ് പലരുടെയും ചോദ്യം. ഇക്കാര്യം ചോദിച്ച് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ആര്യയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു.