ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തിയിലൂടെ അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തിയതാകാം. ആനയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനാകുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാന്‍ ആദ്യം മുതലേ ബുദ്ധിമുട്ടുണ്ടായിരുന്നു. ഓരോ മണിക്കൂര്‍ ഇടവേളയിലാണ് ആനയില്‍ നിന്നും സിഗ്‌നലുകള്‍ ലഭിക്കുക. അതുകൊണ്ടുതന്നെ അരിക്കൊമ്പന്‍ ആ സമയത്തിനുള്ളില്‍ എവിടെ എത്തുമെന്ന് കണക്കുകൂട്ടാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ആനയെ നിരീക്ഷിക്കാന്‍ ഒരു സംഘത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. എന്നാലും അരിക്കൊമ്പനെ കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല.