'മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവന്‍ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓര്‍മ്മയിലേക്ക്''-എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകന്‍ കുറിച്ചത്. സ്വന്തം വാസസ്ഥലത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്ന കാട്ടാനയുടെ കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ എത്തുകയാണ്.