ആറന്‍മുള: ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ സര്‍വേ തുടങ്ങി

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (14:32 IST)
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആറന്‍മുള വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനായി സര്‍ക്കാര്‍ സര്‍വേ തുടങ്ങി.

നേരത്തെ വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും മണ്ണിട്ട് നികത്തിയിരുന്നു. സര്‍വേ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരി കിഷോറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നാളെ ഉച്ചയോടെ സര്‍വേ പൂര്‍ത്തിയാകും.

സര്‍വേ കഴിഞ്ഞാല്‍ മണ്ണിട്ടുനികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ ആരംഭിക്കും. മണ്ണിട്ടുനികത്തിയ തണ്ണീര്‍ത്തടങ്ങള്‍ ഒരു മാസത്തിനകം പൂര്‍വസ്ഥിതിയിലാക്കന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.