'മനുഷ്യമാംസം കഴിച്ചിട്ടുണ്ടോ'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഒറ്റവാക്കില്‍ മറുപടി പറഞ്ഞത് ലൈല !

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (12:58 IST)
മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല. കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസ് കഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനു ഇല്ല എന്ന് ഒറ്റവാക്കില്‍ മറുപടി പറയുകയായിരുന്നു ലൈല. 
 
അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തിരോധാനക്കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. എറണാകുളത്ത് 13 ഉം പത്തനംതിട്ടയില്‍ 12 ഉം തിരോധാന കേസുകളാണ് ഉള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍