തിരുവനന്തപുരത്ത് കായലില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതി വീണ്ടും കായലില്‍ ചാടി. ആക്കുളം പാലത്തില്‍ നിന്നാണ് യുവതി കായലില്‍ ചാടിയത്. ബോട്ട് ക്ലബിലെ ജീവനക്കാര്‍ ഇത് കണ്ട് യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ വീണ്ടും ചാടുകയായിരുന്നു. പിന്നാലെ ഇവരെ വീണ്ടും രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.