ആറന്മുള ഉത്രട്ടാതി വള്ളംകളി: മൂന്ന് പള്ളിയോടങ്ങള്‍ പങ്കെടുക്കും

എ കെ ജെ അയ്യര്‍
ബുധന്‍, 21 ജൂലൈ 2021 (16:31 IST)
പത്തനംതിട്ട: ഓഗസ്‌റ് 25 നു നടക്കുന്ന ഇത്തവണത്തെ ആറന്മുള ഉത്രട്ടാതി വള്ളക്കളിക്ക് മൂന്നു പള്ളിയോടങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ടു ജലഘോഷയാത്ര ഉണ്ടാവും, എന്നാല്‍ മത്സര വള്ളംകളി ഉണ്ടാവില്ല.
 
ആറന്മുള എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതില്‍ ഓഗസ്റ്റ് 21 നു തിരുവോണത്തോണി വരവേല്‍പ്പ് നടത്തും. ഇതില്‍ 40 പേരെയാവും പ്രവേശിപ്പിച്ച് ആചാരപരമായി നടത്തുക. ഇതിനു അകമ്പടി സേവിക്കാനായാണ് മൂന്നു മേഖലകളില്‍ നിന്നായി ഓരോ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്നത്.
 
ഓരോ പള്ളിയോടത്തിലും നാല്‍പ്പതു പേര്‍ വീതം പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം 20 പേരാണ് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ചടങ്ങുകള്‍ നടത്തുക. പൊതുജനത്തിന് പ്രവേശനം ഉണ്ടാവില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article