ആപ്പിള്‍ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്‌ഷ്യവിഷബാധയേറ്റെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് സംഭവം. പള്ളിപ്പടി കുന്നത്തൊടി വീരാന്‍കുട്ടിയുടെ കുടുംബത്തിലെ നാലുപേര്‍ക്കാണ് വിഷബാധയേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കടയില്‍ നിന്ന് വാങ്ങിയ ചെറിയ ആപ്പിള്‍ വീട്ടിലെത്തി കഴിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ചുണ്ടുകള്‍ തടിച്ച് തരിപ്പ് അനുഭവപ്പെടുകയും വായയിലെ തൊലി പൊട്ടുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ഛര്‍ദ്ദി ഉണ്ടാകുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വിഷബാധയേറ്റതാണെന്ന് ഡോക്‌ടര്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ അസ്വസ്ഥകള്‍ ഉണ്ടായാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി.