സംസ്ഥാനത്തു നിന്ന് 20 പേര്‍ക്കൊപ്പം കാണാതായ അപര്‍ണയെ നിര്‍ബന്ധിച്ച് മതംമാറ്റി ഷഹാന ആക്കിയതാണെന്ന് ആരോപിച്ച് അവരുടെ അമ്മ രംഗത്ത്. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അപര്‍ണയുടെ അമ്മ ഇക്കാര്യം വ്യക്തമാക്കിയത്. മകളെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റുകയായിരുന്നു എന്നാണ് അമ്മ പറയുന്നത്.
നേരത്തെ ഹിന്ദു പെണ്‍കുട്ടിയായ നിമിഷ, ഫാത്തിമ ആയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നെങ്കിലും അപര്‍ണയുടേത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തന്റെ മകള്‍ അപര്‍ണയെ നിര്‍ബന്ധിച്ച് ഷഹാന ആക്കുകയായിരുന്നെന്ന് കാണിച്ച് അമ്മയായ മിനി വിജയന്‍ പൊലീസില്‍ പരാതി നല്കി. തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയാണ് ഇവര്‍.
അവളെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റുകയായിരുന്നു. ഇതിനെപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, അതിനുശേഷം അവളെ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നെന്നും അപര്‍ണയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന്, പൊലീസ് ഇടപെട്ട് ഹൈക്കോടതിക്ക് മുമ്പില്‍ എത്തിച്ചെങ്കിലും കോടതിയില്‍ ഒപ്പം എത്തിയ സുമയ്യയ്ക്കൊപ്പം താന്‍ പോകുകയാണെന്ന് അപര്‍ണ വ്യക്തമാക്കുകയായിരുന്നു. മലപ്പുറം മഞ്ചേരിയിലുള്ള മതകേന്ദ്രത്തിലാണ് അപര്‍ണ ഇപ്പോള്‍ ഉള്ളതെന്നാണ് മിനി പറയുന്നത്.