എപി അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

Webdunia
ശനി, 3 മെയ് 2014 (10:49 IST)
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദര്‍ മൗലവി(81) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം.  
 
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്. കാല്‍നൂറ്റാണ്ട് കാലത്തോളം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 
 
കേരള ഹജ്ജ് കമ്മിറ്റി അംഗം, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍മനാറിന്റെ മുഖ്യപത്രാധിപര്‍,  എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 
 
ഖബറടക്കം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.