കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സെക്രട്ടറിയറ്റിനു മുന്നില്‍ അനുപമയുടെ നിരാഹാര സമരം

Webdunia
ശനി, 23 ഒക്‌ടോബര്‍ 2021 (11:39 IST)
തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്.ചന്ദ്രന്റെ നിരാഹാര സമരം. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് സമരം ആരംഭിക്കുന്നതിനു മുന്‍പ് അനുപമ പ്രതികരിച്ചു. സമരം നീട്ടികൊണ്ടുപോകേണ്ടിവരില്ലെന്നും തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ വ്യക്തമാക്കി. 
 
ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിളിച്ചിരുന്നു. സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തനിക്ക് സന്തോഷവും തൃപ്തിയുമുണ്ടെന്നും അനുപമ പറഞ്ഞു.
 
ഇത് സര്‍ക്കാരിനെതിരെയുള്ള സമരമല്ല. കുഞ്ഞിനെ കാണാതായെന്ന് പരാതി കൊടുത്തപ്പോഴും പൊലീസ് എഫ്.ഐ.ആര്‍ ഇടാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. കുട്ടിയെ കാണാതായെന്ന പരാതിയുമായി കയറിയിറങ്ങാത്ത സ്ഥലമില്ല. പരാതിയുമായി പോയി കരയുമ്പോള്‍ ഞാനൊരു അമ്മയാണെന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article