ധനമന്ത്രി കെഎം മാണിയെ പരിഹസിച്ച് സിനിമാതാരം അനൂപ് ചന്ദ്രന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലൂടെയായിരുന്നു അനൂപ് ചന്ദ്രന്റെ പരിഹാസം. ' എന്‍റെ മാണി സാറേ പ്ലീസ് ആരുടെയെങ്കിലും കൈയ്യും കാലും പിടിച്ചായാലും ആ സ്ഥാനത്ത് തുടരണം. പ്ലീസ് ഒഴിഞ്ഞു കളയരുതേ... ജനാധിപത്യത്തെ വെറുതെ നാണം കെടുത്താന്‍...പ്ലീസ് .. ഇതെന്‍റെയൊരു അപേക്ഷാണ്' അനൂപ് ചന്ദ്രന്‍ വീഡിയോയില്‍ അപേക്ഷിച്ചു.
കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നു കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളില്‍ എന്ന അടിക്കുറിപ്പോടെയാണ് അനൂപ് ചന്ദ്രന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനൂപ് ചന്ദ്രന്റെ സെല്‍ഫി വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. എന്റെ വക കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് അനൂപ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.