അങ്കണവാടിയില്‍ മലിനജലം കണ്ടെത്തിയ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (19:20 IST)
അങ്കണവാടിയില്‍ മലിനജലം കണ്ടെത്തിയ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പാഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വാഴാലി പാഠം അങ്കണവാടിയിലാണ് സംഭവം. കുടിവെള്ള ടാങ്കിലാണ് മാലിന്യം കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
 
ജീവനക്കാര്‍ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ അങ്കണവാടിയുടെ താല്‍ക്കാലിക ചുമതല തൊട്ടടുത്തുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്പര്‍ പി എം മുസ്തഫ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍