മരുന്ന് തിന്നുന്ന മലയാളി, കേരളത്തിൽ മരുന്നിനായി ഒരാൾ ചിലവഴിക്കുന്നത് 2567 രൂപ

ഞായര്‍, 21 ഓഗസ്റ്റ് 2022 (13:42 IST)
രാജ്യത്ത് ഏറ്റവുമധികം മരുന്ന് കഴിക്കുകയും വാങ്ങുകയും ചെയ്യുന്നത് കേരളീയർ. കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ കേരളത്തിൽ ഒരാൾ മരുന്നിനായി പ്രതിവർഷം ചെലവഴിക്കുന്നത് ശരാശരി 2567 രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
കേരളത്തിൽ ആളുകൾ വാങ്ങുന്ന 88.43 ശതമാനം ഡോക്ടർ കുറിച്ചുനൽകുന്നതാണെങ്കിൽ 11.57 ശതമാനം കുറിപ്പടികൾ ഇല്ലാതെയാണ്. രാജ്യത്ത് മരുന്നിനായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്നത് ബീഹാറാണ്. ഇവിടെ ആളോഹരി മരുന്ന് ചെലവ് 298 രൂപ മാത്രമാണ്. ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുന്നിൽനിൽക്കുന്നത് ഹിമാചൽപ്രദേശ്, ബംഗാൾ, ഹരിയാന, പഞ്ചാബ്, യു.പി, കേരളം എന്നീ സംസ്ഥാനങ്ങളാണ്.
 
കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളിൽ ആസം,ഉത്തരാഖണ്ഡ്,ബീഹാർ,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍