ആ ഇരിപ്പൊന്നും കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമാവില്ല: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ

ഞായര്‍, 21 ഓഗസ്റ്റ് 2022 (16:01 IST)
ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ക്ലാസിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. കേരളത്തിലെ ജനങ്ങൾക്ക് ആ ഇരിപ്പൊന്നും ഇഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. തലതിരിഞ്ഞ പരിഷ്കാരമാണിത്. സർക്കാർ സ്കൂളുകൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.
 
കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി ചോദിച്ചിരുന്നു.  വിഷയത്തിൽ വിവാദ പരാമർശം നടത്തിയ എ കെ മുനീറിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. മുൻ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. അത് മുസ്ലിം ലീഗിന്റെ നിലപാട് ആണെന്ന് കരുതുന്നില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍