മമ്മൂട്ടിയുടെ വീട്ടില്‍ അടിയന്തിര യോഗം, വനിതാ സംഘടനകളുടെ മാര്‍ച്ച് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; വീടിന് പൊലീസ് കാവല്‍

Webdunia
ചൊവ്വ, 11 ജൂലൈ 2017 (11:30 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് താരങ്ങളുടെ വീടുകള്‍ക്കും പൊലീസിന്റെ കാവല്‍. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കി. കൊച്ചിയിലെ പനമ്പിളളി നഗറിലെ മമ്മൂട്ടിയുടെ വീടിനാണ് പൊലീസിന്റെ സുരക്ഷ.
 
നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും പുറത്താക്കുമെന്നാണ് വിവരങ്ങള്‍. ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുകയാണ്. ദിലീപിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് അമ്മയുലെ ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.
 
അമ്മയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് നടന്‍ ദിലീപിനെതിരെ നടപടികള്‍ കൈക്കൊളളാത്തതിനാല്‍ വനിതാസംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സൂചനകള്‍ ഉണ്ട്. ഇതിനെ തുടര്‍ന്നാണ്  വിവരത്തെ തുടര്‍ന്നാണ് പൊലീസിന്റെ സുരക്ഷ. 
Next Article